അങ്കമാലിയിൽ നടക്കുന്ന വാലൻന്റൈൻസ് ഡേ പരിപാടിയിൽ നിന്ന് ബോളിവുഡ് താരം സണ്ണിലിയോൺ പിൻമാറി. വൈകീട്ട് നടക്കേണ്ട ഷോയിൽ നിന്നാണ് ബോളിവുഡ് താരത്തിന്റെ പിൻമാറ്റം. സംഘാടകര്‍ വാക്കു പാലിച്ചില്ലെന്ന് താരം ട്വിറ്ററില്‍ കുറ്റപ്പെടുത്തി. പരിപാടിയുടെ പോസ്റ്റർ ചുവപ്പ് ക്രോസ് മാർക്ക് ഇട്ടാണ് താരം ട്വിറ്ററിൽ പരിപാടിയിൽ പങ്കെടുക്കുന്നില്ല എന്ന കാര്യം വ്യക്തമാക്കിയത്.
എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊച്ചിയിലെ വാലൻറെയ്ൻസ് ഡേ പരിപാടിയിൽ ഞാൻ ഉണ്ടാകില്ല. പരിപാടിയുടെ പ്രമോട്ടർമാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനാലാണ് പിൻമാറുന്നത് എന്നാണ് സണ്ണി പറയുന്നത്. മാർച്ച് 2ന് കൊച്ചിയിൽ നടക്കുന്ന ഒരു അവാർഡ് നിശയിൽ താൻ എത്തുമെന്നും സണ്ണി ട്വിറ്റർ പോസ്റ്റിൽ വ്യക്തമാക്കുന്നു.
https://twitter.com/SunnyLeone/status/1095741384814985216/photo/1?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1095741384814985216&ref_url=https%3A%2F%2Fwww.mediaonetv.in%2Fentertainment%2F2019%2F02%2F14%2Fsunny-leone-wont-come-in-kochi-valentines-day