മാവേലിക്കര : മാവേലിക്കരയിൽ വൃദ്ധൻ്റെ മരണം കൊലപാതകമാണെന്ന് വ്യക്തമായതിന് പിന്നാലെ പ്രതി അറസ്റ്റിൽ. അസ്വാഭാവിക മരണമെന്നു നാട്ടുകാരും ബന്ധുക്കളും വിധിയെഴുതിയ സംഭവമാണ് ഒടുവിൽ കൊലപാതകമാണെന്ന് വ്യക്തമായത്. പൊലീസ് അന്വേഷണത്തിലാണ് യാഥാർത്ഥ്യം പുറത്തുവന്നത്. തെക്കേക്കര പറങ്ങോടി കോളനിയില്‍ യുവതിക്കൊപ്പം വാടകയ്ക്കുതാമസിച്ച ഓച്ചിറ സ്വദേശി ഭാസ്കരന് (74) നവംബര്‍ ഒന്നിനു വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ മകന് മന്ദീപി(രാജ-24)നെ കുറത്തികാട് പൊലീസ് അറസ്റ്റുചെയ്തു.
ഒക്ടോബര്‍ 16 -നാണ് യുവതി ഭാസ്കരനെ മെഡിക്കല്‍ കോളേജിലെത്തിച്ചത്. മരത്തില്‍നിന്നുവീണ് പരിക്കേറ്റെന്നാണ് യുവതി ചികിത്സിച്ച ഡോക്ടർമാരോട് പറഞ്ഞത്. ഭാസ്കരൻ്റെ മരണശേ