ആലപ്പുഴ കലവൂർ സുഭദ്ര കൊലക്കേസിൽ കർണാടകയിൽ നിന്ന് പിടിയിലായ പ്രതികളെ ആലപ്പുഴയിലെത്തിച്ചു.ഇന്നലെ ഉച്ചയോടെ മണിപ്പാലിൽ നിന്നാണ് പ്രതികളായ മാത്യൂസിനെയും ശർമ്മിളയെയും അന്വേഷണ സംഘം പിടികൂടിയത്.
ആദ്യ ചോദ്യം ചെയ്യലിൽ പ്രതി കൊലപാതകം സമ്മതിച്ചതായാണ് സൂചന. ജില്ലാ പോലീസ് മേധാവി ഉൾപ്പെടെ 10 അംഗ അന്വേഷണ സംഘമാണ് സംഭവം അന്വേഷിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്യും. കേസിൽ മാത്യുസിന്റെ സുഹൃത്തും ബന്ധവുമായ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
സുഭദ്രയുടെ രണ്ടു സ്വര്‍ണവളകള്‍ ഉഡുപ്പിയില്‍ പണയപ്പെടുത്തി പണം മാത്യൂസിന്റെ അക്കൗണ്ടിലേക്കു വന്നതിന്റെ വിവരമാണ് നിര്‍ണായകമായത്. ഇതിന്റെ വിശദാംശങ്ങള്‍തേടി സി.സി.ടി.വി. പരിശോധിച്ചപ്പോഴാണ് ഇരുവരും ഉഡുപ്പിയിലെത്തിയെന്ന് പോലീസ് ഉറപ്പിച്ചത്.