പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കെഎസ്ആർടിസി ശമ്പളം നൽകുന്നത്. ഇത്തവണ ഒറ്റത്തവണയാണ് ശമ്പളം നൽകിയത്. അതേസമയം ഓണം ആനുകൂല്യങ്ങളുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. സർക്കാർ വിഹിതമായ 30 കോടിയും കെഎസ്ആർടിസി വരുമാനത്തിൽ നിന്ന് 44.52 കോടിയും ചേർത്താണ് ശമ്പളം നൽകിയത്. ഇന്ന് എല്ലാ ജീവനക്കാർക്കും ശമ്പളം നൽകും. ഒന്നര വർഷത്തിനിടെ ആദ്യമായാണ് കെഎസ്ആർടിഎസ് ഒറ്റത്തവണയായി ശമ്പളം നൽകുന്നത്.
ഓണം സേവനങ്ങൾ നൽകുന്നതിന് ധനവകുപ്പ് പണം അനുവദിക്കണമെന്നും അല്ലാത്തപക്ഷം സമരവുമായി രംഗത്തിറങ്ങുമെന്നും സംഘടനകൾ അറിയിച്ചു.