പറമ്പിക്കുളം ഓവന് പാടി കോളനി പാലമില്ലാത്തതിനാല്‍ ഒറ്റപ്പെട്ട നിലയില്‍. രോഗിയായ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടി പോയത് മുളയില്‍ കെട്ടിവെച്ചാണ്. ഏഴ് കിലോമീറ്ററാണ് ഇത്തരത്തില്‍ രോഗിയുമായി നടന്നത്.
2019ലെ പ്രളയത്തിലാണ് കോളനിയുമായി ബന്ധിപ്പിച്ചിരുന്ന പാലം തകര്‍ന്നു പോയത്. പിന്നീട് പാലം നിര്‍മിക്കാന്‍ നിരവധി തവണ അപേക്ഷ നല്കി. എന്നാല്‍ ഇതുവരെ പാലം നിര്‍മിച്ചിട്ടില്ല. 30ഓളം കുടുംബങ്ങളാണ് കോളനിയില്‍ താമസിക്കുന്നത്. പാലം ഇല്ലാത്തതിനാല്‍ പുറം ലോകവുമായുള്ള ഇവരുടെ സമ്പര്‍ക്കം ബുദ്ധിമുട്ടിലാണ്.
‘കോളനി നിവാസികളെ പോയി കാണാനോ അവരെ സന്ദര്‍ശിക്കാനോ പോലും സാധിക്കുന്നില്ല. പ്രളയം ഒന്നും വേണ്ട, ചെറിയ മഴ പെയ്താല്‍ പോലും കോളനിയിലുള്ളവരുടെ നടപ്പാത ഒലിച്ച് പോകും. ഇവര്‍ക്ക് വേണ്ടി പ്രത്യേകമായി ഒരു പദ്ധതി വേണം. കോളനിയില്‍ നിന്ന് പുറത്തേക്ക് വരണമെങ്കില്‍ ഒരു ചെങ്കുത്തായ പ്രദേശവും അരുവിയുമെല്ലാം കടന്ന് വേണം’- രമ്യ ഹരിദാസ് എംപി പറഞ്ഞു.