മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയുടെ വീട്ടിൽ എൻ ഐ എ റെയ്ഡ്. എറണാകുളം തേവയ്ക്കലിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. പുലർച്ചെയാണ് റെയ്ഡ് ആരംഭിച്ചത്.കതക് പൊളിച്ചാണ് സംഘം വീടിനകത്ത് കയറിയത്. ഹൈദരാബാദിലെ സഞ്ജയ് ദീപക് റാവുവിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന.
മുരളി കതക് തുറക്കാതായതോടെയാണ് പൂട്ട് തകർത്തത്. എൻഐഎയുടെ എട്ടംഗ സംഘമാണ് റെയ്ഡ് നടത്തുന്നത്. കൊച്ചിയിലെയും ഹൈദരാബാദിലെയും എൻഐഎ യുണീറ്റിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തുന്നത്. എട്ട് പേര് അടങ്ങുന്ന എന്‍ഐഎ സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. പരിശോധന തുടരുകയാണ്. ഹൃദ്രോഗിയായ മുരളി ഈ വീട്ടില്‍ ഒറ്റയ്ക്കാണ് താമസം.നേരത്തെ മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന (എ.ടി.എസ്) ചുമത്തിയ കേസിൽ പൂനെ യേർവാഡ ജയിലിൽ നാലു വർഷത്തോളം തടവിലായിരുന്നു. 2019ലാണ് ജാമ്യത്തിൽ പുറത്തിറങ്ങുന്നത്. 76 ലെ കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണകേസിൽ മുഖ്യപ്രതിയായിരുന്നു.