ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സിംഗിള്‍ ബഞ്ച് വിധി പറയുക. ചലച്ചിത്ര നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് വി.ജി അരുണിറ്റ് ബഞ്ചാണ് വിധി പറയുന്നത്. വാദങ്ങൾ വിശദമായി പരിഗണിച്ച ശേഷമാണ് ഹൈക്കോടതിയുടെ വിധി . ഡബ്ല്യുസിസിയും സംസ്ഥാന വനിതാ കമ്മീഷനും കേസിൽ കക്ഷികളായ കോടതി ഇരുവിഭാഗത്തിൻ്റെയും വാദം കേട്ടു.
റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന ഹര്‍ജിക്കാരന്റെ ആവശ്യം സംശയാസ്പദമെന്നാണ് ഡബ്യൂ .സി .സിയുടെ വാദം. സിനിമാ മേഖലയിലെ സ്ത്രീകൾക്ക് തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താൻ സർക്കാരിന് മാർഗരേഖയാണ് റിപ്പോർട്ട് എന്നും വനിതാ കമ്മീഷൻ ചർച്ച ചെയ്തു. റിപ്പോർട്ടിൻ്റെ സംഗ്രഹവും ശുപാർശകളും പരസ്യമാക്കാൻ കമ്മീഷൻ ആഗ്രഹിക്കുന്നു. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് കമ്മിറ്റിക്ക് മുന്പില് മൊഴി നല്‍കിയവരുടെയടക്കം സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണെന്നും, അതിനാല്‍ അനുവദിക്കരുതെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടിട്ടുണ്ട്.