യുഎഇ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരു ടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് റിപ്പോര്‍ട്ട്. ഇതുകൊണ്ടുതന്നെ കേസ് അന്വേഷിക്കുന്ന എന്‍ ഐ എക്ക് ഇരുവരെയും നാളെ തന്നെ കസ്റ്റഡിയില്‍ വിട്ടുകിട്ടും. ബെംഗളൂ രുവില്‍ വെച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുവരെയും പിടിയിലാകുന്നത്. തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ കൊച്ചിയിലെത്തിക്കുകയും എന്‍ ഐ എ കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. എന്‍ ഐ എ പ്രത്യേക ജഡ്ജ് പി കൃഷ്ണകുമാര്‍ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. നിലവില്‍ ഇരുവരും കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ്. ഇരുവരെയും വെവ്വേറെ നിരീക്ഷണ കേന്ദ്രങ്ങളിലാണ് പാര്‍പ്പിച്ചത്. കേസില്‍ സ്വപ്ന രണ്ടാം പ്രതിയും സ്ന്ദീപ് നായര്‍ നാലാം പ്രതിയുമാണ്.