സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒന്നാം പ്രതിയായ റമീസിനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇയാളെ ആലുവ സബ് ജയിലിലേക്ക് മാറ്റും. ഇന്ന് രാവിലെ റമീസിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. റമീസിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള അപേക്ഷ മറ്റന്നാള്‍ കസ്റ്റംസ് സമര്‍പ്പിക്കും. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലും സ്വപ്ന സുരേഷിനെ പ്രതിചേര്‍ത്തു. എഫ്ഐആര്‍ പ്രകാരം സരിത്താണ് കേസിലെ ഒന്നാംപ്രതി, റമീസ് രണ്ടാം പ്രതിയും സ്വപ്ന മൂന്നാം പ്രതിയുമാണ്. സന്ദീപാണ് നാലാം പ്രതി. അതേസമയം, സ്വര്‍ണ കള്ളകടത്തില്‍ വന്‍ ഗൂഢാലോചന ഉണ്ടെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും ചോദ്യം ചെയ്യുമെന്ന് എന്‍ഐഎ അറിയിച്ചു.