പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യം ഭരണ സമിതിയാണ് തീരുമാനി ക്കേണ്ടതെന്ന് സുപ്രീംകോടതി. സമിതി രൂപീകരിക്കുമ്പോള്‍ അഹിന്ദുക്കളെ ഉള്പ്പെടുത്തരു തെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ ജഡ്ജി അധ്യക്ഷനായ ഒരു താത്കാലിക സമിതി തത്കാലത്തേക്ക് ക്ഷേത്ര ഭരണം തുടരണം. തുടര്‍ന്ന് രാജകുടുംബ പ്രതിനിധിയും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയും അടങ്ങിയ പുതിയ ഭരണസമിതിയെ ഇനി തെരഞ്ഞെ ടുക്കണം. ഈ സമിതിയാണ് ബി നിലവറ അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക. അതേസമയം, സുപ്രദാനവും ചരിത്രപരവുമായ വിധിയില്‍ സന്തോഷമുണ്ടെന്ന് തിരുവിതാംകൂര്‍ രാജകുടുംബം പ്രതികരിച്ചു. സന്തോഷം മാത്രമാണ് തോന്നുന്നത്. ഒപ്പം നിന്നവരോടും പ്രാര്‍ത്ഥിച്ചവരോടുമെല്ലാം നന്ദിയും സന്തോഷവും അറിയിക്കുന്നു എന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി പ്രതികരിച്ചു. വിധിയുടെ വിശദാംശങ്ങള്‍ മുഴുന്‍ അറിഞ്ഞിട്ടില്ല, നിയമ വിഗദ്ധരുമായി ആശയ വിനിമയം നടത്തിവരികയാണെന്നും രാജകുടുംബം പ്രതികരിച്ചു.