കുവൈറ്റ് ദുരന്തത്തിന് പിന്നാലെ തൃശ്ശൂർ ചാവക്കാട് സ്വദേശി ബിനോയി എന്ന യുവാവിനെ കാണാനില്ലെന്ന് പരാതി. പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ വി അബ്ദുൾ ഖാദറാണ് ഇക്കാര്യം അറിയിച്ചത്.5 ദിവസം മുമ്പാണ് ബിനോയ് കുവൈറ്റിലെത്തുന്നത്. തീപിടിത്തം നടന്ന ദിവസം രാവിലെ 2 മണി വരെ ഇദ്ദേഹം ഓൺലൈനിലുണ്ടായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്.കുവൈറ്റിലെ തീപിടിത്തത്തില്‍ കൊല്ലപ്പെട്ട ചില ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണെന്നും ഇവ തിരിച്ചറിയുന്നനതിനുള്ള ഡിഎന്‍എ പരിശോധന തുടരുകയാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്ധന് സിംഗ് പറഞ്ഞു.
ബിനോയ്ക്ക് എന്തു പറ്റിയെന്നറിയാത്തതിന്റെ ആശങ്കയിലാണ് വീട്ടുകാർ. കുവൈത്തിലെത്തിയതിന് ശേഷം വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ അപകടം നടന്നതിന് ശേഷം ബിനോയിയെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. വിവരങ്ങൾ നോർക്കക്ക് കൈമാറിയിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, തീപിടിത്തത്തില്‍ 48 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നും അതില്‍ 42 പേര് ഇന്ത്യക്കാരാണെന്നാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തെ തുടര്‍ന്ന് കീര്‍ത്തി വര്ധന് സിംഗ് ഇന്നലെ വൈകീട്ട് കുവൈറ്റിലേക്ക് പുറപ്പെട്ടിരുന്നു.