കോവിഡ് ദുതിതത്തില് കൈത്താങ്ങായി സര്‍ക്കാര്‍ നല്കിയ സാമ്പത്തിക പാക്കേജിന്റെ ഭാഗമായുള്ള 1000 രൂപ ധനസഹായം 13,06,868 പേര് കൈപ്പറ്റി. കോവിഡിന്റെ ഭാഗമായി സര്‍ക്കാര്‍ ധനസഹായങ്ങളൊന്നും ലഭിക്കാത്ത ബിപിഎല്‍– അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് നല്കുന്ന തുകയാണിത്.
വ്യാഴാഴ്ച വൈകിട്ടുവരെ 130.69 കോടി രൂപ വിതരണംചെയ്തു. 14,78,236 പേര്‍ക്കാണ് സഹായത്തിന് അര്‍ഹത. ശേഷിക്കുന്നവര്‍ക്ക് തിങ്കളാഴ്ചയ്ക്കകം അതത് പ്രദേശത്തെ സഹകരണ സംഘം ജീവനക്കാര്‍ തുക കൈകളിലെത്തിക്കും. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ പേര്‍ക്ക് സഹായം ലഭിച്ചത്.