ഇടുക്കി : കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം നിര്‍ഭാഗ്യകരമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയോടെ പ്രവര്‍ത്തിക്കുന്നവരാണ്. ദേശീയ രാഷ്ട്രീയത്തിന് കേരളം സംഭാവന ചെയ്ത എ.കെ.ആന്റണിയുടെയും കെ.സി.വേണുഗോപാലിന്റെയും മഹത്വം തിരിച്ചറിയാത്തവരാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നിലുള്ളത്.
കെ.എസ്.യു, യൂത്ത്കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളിലൂടെ പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ച് പടിപടിയായി ഉയര്‍ന്നു വന്ന നേതാക്കളാണ് ഇരുവരും. ശക്തമായ രാഷ്ട്രീയ പാരമ്ബര്യമുള്ളവരാണ് ഇവര്‍. തലമുറകളെ പ്രചോദിപ്പിച്ച നേതൃത്വ വൈഭവമുള്ളവരും തങ്ങളുടെതായ പ്രവര്‍ത്തനത്താല്‍ കേരളീയ സമൂഹത്തിന് ഒട്ടനവധി സംഭവനകളും നല്കിയ നേതാക്കളെ തേജോവധം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വച്ചുപൊറുപ്പിക്കില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആര്‍ക്കെങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെങ്കില്‍ കര്‍ശന നടപിയുണ്ടാകും. സമൂഹമാധ്യമങ്ങലെ ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്തി രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അനീഷ് വരിക്കാണ്ണാമലയെ ചുമതലപ്പെടുത്തിയതായും ഡീന്‍കുര്യാക്കോസ് അറിയിച്ചു.