കൊച്ചി: വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ‘നിശബ്ദരാകരുത്’ എന്ന അഴിമതി വിരുദ്ധ ക്യാമ്പയിന് തുടക്കമായി. അഴിമതി വിരുദ്ധ ക്യാമ്പയിനിന്റെ ഉദ്ഘാടനം ഇടപ്പളളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തില്‍ പ്രെഫ: എം.കെ.സാനു നിര്‍വഹിച്ചു.
വി.എ.സി.ബി മദ്ധ്യമേഖലയുടെ നേത്യത്വത്തില്‍ റസിഡന്‍സ് അസോസിയേഷന് അപെക്സ് കമ്മറ്റിയുടെ (ഋഉഞഅഅഇ) സഹകരണത്തോടെ ആരംഭിച്ച അഴിമതി വിരുദ്ധ ജാഗ്രതാ സമിതികളുടെ ഒന്നാം വാര്‍ഷികവും ചടങ്ങില്‍ ആഘോഷിച്ചു. വി.എ.സി.ബി മദ്ധ്യമേഖല പോലീസ് സൂപ്രണ്ട് കെ.കാര്‍ത്തിക് അദ്ധ്യക്ഷനായിരുന്നു. എറണാകുളം വി.എ.സി.ബി യൂണിറ്റ് നിര്‍മ്മിച്ച ‘നിശബ്ദരാകരുത്’ എന്ന ഹ്രസ്വ ചിത്രത്തിന്റെ സി.ഡി പ്രകാശനം സംവിധായകന് സിദ്ധിഖ് നിര്‍വഹിച്ചു. കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ അഴിമതി വിരുദ്ധ ലേഖന രചനാ മത്സര വിജയികള്‍ക്കുളള പുരസ്കാരങ്ങള്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു.
വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ എറണാകുളം യൂണിറ്റ് നിര്‍മ്മിച്ച നാല് മിനിറ്റ് ദൈര്‍ഘ്യമുളള ഹ്രസ്വ ചിത്രമാണ് ‘നിശബ്ദരാകരുത്’ നാം പാലിക്കുന്ന നിശബ്ദത അഴിമതിക്കാരെ ശക്തരാക്കുകയാണെന്നു ചെറു ചിത്രം നമ്മോടു പറയുന്നു. ഷോര്‍ട്ട് ഫിലിമിന്റെ ആശയം എറണാകളം വിജിലന്‍സ് പോലീസ് സൂപ്രണ്ട് കെ.കാര്‍ത്തികിന്റേതാണ്. ‘നിശബ്ദരാകരുത്’ ക്യാമ്പയിന്റെ ഭാഗമായി തയാറാക്കിയ ബ്രോഷര്‍ ജില്ലയിലെ മുഴുവന്‍ കോളേജുകളിലും വിതരണം ചെയ്യും.