കോഴിക്കോട്: കെഎസ്ആര്‍ടിസിയിലെ കണ്ടക്ടറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൂട്ടാലിട സ്വദേശി അനീഷ് കുമാറാണ് മരിച്ചത്.
നഗരത്തിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത ശേഷം അനീഷ് തൂങ്ങി മരിക്കുകയായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് അനീഷിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കോഴിക്കോട്ട് ഉണ്ടെന്ന് വിവരം ലഭിച്ചത്. താമസിക്കുന്ന ലോഡ്ജില്‍ പരിശോധിച്ചപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്.
തൊട്ടില്‍പ്പാലം ഡിപ്പോയിലെ കണ്ടക്ടറായിരുന്ന അനീഷിന് കഴിഞ്ഞ ദിവസങ്ങളില്‍ കാസര്‍ഗോട്ടേയ്ക്ക് സ്ഥലം മാറ്റിയിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല.
പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.