കോഴിക്കോട്: താത്കാലിക അധ്യാപകനെ പുറത്താക്കിയ വിഷയത്തിലെ പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ പൂട്ടിയിട്ട കോളജ് പ്രിന്‍സിപ്പലിനെ വീട്ടിലെത്തിച്ചു. ചേളന്നൂര്‍ എസ്എന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.ദേവപ്രിയയെയാണ് പോലീസ് വീട്ടിലെത്തിച്ചത്. വിഷയത്തില്‍ വിദ്യാര്‍ഥികളുമായി യാതൊരുവിധ ചര്‍ച്ചയ്ക്കുമില്ലെന്നു പ്രിന്‍സിപ്പല്‍ പറഞ്ഞു.
മോശം പരുമാറ്റത്തിന്റെ പേരിലാണ് അധ്യാപകനെ പുറത്താക്കിയതെന്നും അവര്‍ വിശദീകരിച്ചു. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തിയത് ചോദ്യം ചെയ്തതെന്ന ആരോപണങ്ങള്‍ തെറ്റാണെന്നും പ്രിന്‍സിപ്പല്‍ ചൂണ്ടിക്കാട്ടി. നേരത്തെ, വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് നീക്കിയതിനു ശേഷമാണ് പ്രിന്‍സിപ്പലിനെ പോലീസ് മുറിയില്‍ നിന്ന് മോചിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 10 വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കോളജ് യൂണിയന് ചെയര്മാന് ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.