കോഴിക്കോട്: ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തി ഇരുത്തിയ അധ്യാപകനെ പുറത്താക്കിയ കോളജ് പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട് വിദ്യാര്‍ത്ഥികള്‍. കോഴിക്കോട് ചേളന്നൂര്‍ എന്‍എസ്എസ് കോളജിലാണ് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നത്. ക്ലാസ് സെമിനാറില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തിയ താത്കാലിക അധ്യാപകനെയാണ് പ്രിന്‍സിപ്പല്‍ വി ദേവിപ്രിയ പുറത്താക്കിയത്. ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്ന വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ പൂട്ടിയിടുകയായിരുന്നു.