അന്വേഷണത്തിലും വിചാരണയിലും ഗുരുതരപാളിച്ചയെന്ന് ഹര്‍ജി.
കൊച്ചി: വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെയും കേസില്‍ പുനര്‍വിചാരണ നടത്തണമെന്നാവശ്യപ്പെട്ടും പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. കേസിന്റെ അന്വേഷണത്തിലും വിചാരണയിലും ഗുരുതരമായ പാളിച്ചകള്‍ ഉണ്ടായിട്ടുണ്ടെന്നരോപിച്ചാണ് പെണ്‍കുട്ടികളുടെ അമ്മ അപ്പീല്‍ നല്‍കിയത്.