തിരുവനന്തപുരം: ‘മഹ’ ചുഴലിക്കാറ്റിനു പിന്നാലെ അറബിക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. അറബിക്കടലിന്റെ പടിഞ്ഞാറു ഭാഗത്ത് പതിവിലേറെ ചൂട് അനുഭവപ്പെടുന്നതിനാല്‍ ന്യൂനമര്‍ദ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു.
അതേസമയം ന്യൂനമര്‍ദം ശക്തിപ്പെട്ടാലും കേരളത്തെ ബാധിക്കില്ല. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ദുര്‍ബലമാവുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. അടുത്ത ദിവസങ്ങളിലൊന്നും ഒരു ജില്ലയിലും അലര്‍ട്ട് പുറപ്പെടുവിച്ചിട്ടിടല്ല. വെള്ളിയാഴ്ച കൊല്ലം ജില്ലയില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് ഉള്ളത്.