കേരളം ക്ഷേത്ര സംരക്ഷണ സമിതിയുടെയും സ്കന്ദ ഷഷ്ടി അഗ്നി കാവടി ഭക്ത സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ആറ്റുകാൽ ക്ഷേത്രാങ്കണത്തിൽ പതിനൊന്നാമത് അഗ്നി കാവടി, ഗുരുസ്വാമി പി.ശശിധരൻ നായരുടെ കാർമ്മികത്വത്തിൽ നടന്നു. ചടങ്ങിന്റെ ഉൽഘാടന കർമ്മം ഒ.രാജഗോപാൽ എം.എൽ .എ നിർവഹിച്ചു.
കഴിഞ്ഞ ദിവസം പഴനി ആണ്ടവനെ കാണാൻ സാധിച്ചു..ഒരുപക്ഷേ അതിനാൽ ആകും ഇതുപോലുള്ള മഹത് കർമ്മത്തിൽ എനിക്ക് പങ്കാളി ആകാൻ സാധിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.
അറുപതാമത് ഷഷ്ടി പൂർത്തി ആഘോഷിക്കുന്ന ഗുരുസ്വാമി പി.ശശിധരൻ നായരുടെ ചിത്രം എം.എൽ എ പ്രകാശനം ചെയ്തു . ശിഷ്യൻ വരച്ച ചിത്രം ഗുരുസ്വാമിയോടുള്ള ഭക്തിയും ആദരവും ആണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നടനും എം.പി യുമായ സുരേഷ്ഗോപിയെയും കുമ്മനം രാജശേഖരനെയും കുറിച്ച് ഗുരുസ്വാമി നടത്തിയ പ്രവചനങ്ങൾ അടക്കം പല പ്രവചനങ്ങളും ക്യത്യമായി വന്നതും മുരുകസ്വാമിയുടെ അനുഗ്രഹം ആണ് എന്ന് അഖില ഭാരത അയ്യപ്പ സേവാസംഘം സെക്രട്ടറി വിജയ ചന്ദ്രൻ നായർ പറഞ്ഞു.
മുപ്പത്തി ഒൻപതു വര്ഷം തുടർച്ചയായി സ്കന്ദ ഷഷ്ടി മഹോത്സവം കൊണ്ടാടുന്ന ഗുരുസ്വാമിയെ നടൻ മഹേഷ് പൊന്നാട അണിയിച്ചു ആദരിച്ചു
.
വാനമ്പാടി ഫെയിo ഉമാനായർ, സോന, നടൻ മനോജിന്റെ ഭാര്യ ആശയും മകനും, സീരിയൽ താരം സേതുലക്ഷ്മി, അനിത, രക്ഷാധികാരിയും ഗായകനും ആയ മണക്കാട് ഗോപൻ ,എം.ജി രാധാക്യഷ്ണറെ ഭാര്യ പദ്മജ, ആറ്റുകാൽ അവാർഡ് കൗൺസിലർ ബീന, കേരളം ക്ഷേത്റ മാത്യ സമതി സെക്രട്ടറി ലക്ഷ്മി പ്രിയ , കമ്മിറ്റി കോ ർഡിനേറ്റർ സഞ്ജു ശശിധരൻ പിള്ള എന്നിവർ ചടങ്ങിൽ പങ്കെടുത്തു.നാലു മണിക്ക് അമ്പലത്തിൽ നിന്ന് പുറപ്പെട്ട കാവടി ഘോഷയാത്ര ശ്രീ കണ്ടേശ്വരം ക്ഷേത്രത്തിൽ പര്യവസാനിച്ചു..