ശബരിമലയിൽ സ്പോട്ട് ബുക്കിങ് വേണ്ടെന്ന തീരുമാനം സർക്കാർ പിൻവലിക്കണമെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. ആവശ്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ബിജെപി ഉൾപ്പെടെ അവസരം വീണ്ടും മുതലെടുക്കുമെന്ന് പാർട്ടി വിലയിരുത്തൽ.
ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ സൃഷ്ടിക്കാനുള്ള തീരുമാനം ബിജെപി തള്ളി. ബുക്കിങ് ഇല്ലാതെ തന്നെ പ്രവേശിക്കുമെന്നും തടഞ്ഞാൽ ശബരിമലയിൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്താൻ സർക്കാർ അനുവദിച്ചില്ലെങ്കിൽ തീർത്ഥാടകർക്കൊപ്പം തങ്ങളുണ്ടാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.