മരുമകളുടെ വിവാഹാവശ്യത്തിനായി 10 ലക്ഷം രൂപയുടെ സ്വർണം ഗൾഫിൽനിന്ന് കൊടുത്തയച്ച പ്രവാസിയെ സുഹൃത്തുക്കൾ വഞ്ചിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൾ റഷീദിനെയാണ് സുഹൃത്ത് കബളിപ്പിച്ച് പണം തട്ടിയെടുത്തത്. ഇയാളുടെ പരാതിയിൽ പരശൂർ സ്വദേശികളായ സുബീഷ്, അമൽരാജ് എന്നിവർക്കെതിരെ കണ്ണവം പൊലീസ് കേസെടുത്തു. ഗൾഫിൽ നിന്ന് മടങ്ങിയ സുബീഷിന്റെ കൈയിലാണ് അബ്ദുൽ റഷീദ് സ്വർണം കൊടുത്തയച്ചത്.
കൊച്ചി വിമാനത്താവളത്തിൽ എത്തിയാൽ ബന്ധുവിന്റെ കൈയിൽ സ്വർണം കൈമാറണമെന്നും നിർദേശിച്ചു. എന്നാൽ ഈ പണം സുബീഷ് ബന്ധുക്കൾക്ക് നൽകിയില്ല. അബ്ദുൾ റഷീദ് ഫോണെടുത്തില്ല. പിന്നീട് സ്വർണം അമൽരാജിന്റെ കൈയിലുണ്ടാകുമെന്ന് ലഭിക്കണമെങ്കിൽ ഫോണിൽ ബന്ധപ്പെട്ടാൽ മതിയെന്നും അറിയിച്ചു.
പണം സ്വീകരിക്കാൻ അബ്ദുൾ റഷീദ് പിന്നീട് അമൽരാജിനെ വിളിച്ചപ്പോൾ പണം നൽകാനാവില്ലെന്ന മറുപടിയാണ് ലഭിച്ചത്. സ്വർണം സുബീഷും അമൽരാജും മറിച്ചുവിറ്റതാകാമെന്ന് സംശയിക്കുന്നതായും പരാതിയിൽ പറയുന്നു. കൊലക്കേസിൽ കാപ്പ ചുമത്തി നാടുകടത്തപ്പെട്ടയാളാണ് അമൽരാജെന്ന് പൊലീസ് പറഞ്ഞു.