മുഖ്യമന്ത്രി പിണറായി വിജയൻ കാലഹരണപ്പെട്ട നേതാവാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ വിളിക്കേണ്ടതായിരുന്നു. ഉമ്മൻചാണ്ടിയുടെ പേരുപോലും പറയാതെ പോയത് മര്യാദകേടാണ്. പിണറായി വിജയൻ കാലഹരണപ്പെട്ട നേതാവാണെന്നും കെ സുധാകരൻ പറഞ്ഞു
സർക്കാരിന്റെ മര്യാദ ഇത്രമാത്രമാണ്. പ്രതിപക്ഷത്തെ ബഹുമാനിക്കേണ്ടേ.നല്ല മനസ്സുണ്ടെങ്കിലേ ഇവരെയൊക്കെ വിളിക്കാന്‍ കഴിയുവെന്നും അദ്ദേഹം പ്രതികരിച്ചു.ലോകത്തിലെ വൻകിട തുറമുഖങ്ങളിൽ ഒന്നാണ് വിഴിഞ്ഞം. മദർഷിപ്പുകൾ ധാരാളമായി വിഴിഞ്ഞത്തേക്ക് എത്തും. ലോകത്തെ തന്നെ ഏറ്റവും വലിയ കപ്പലുകൾക്ക് വിഴിഞ്ഞത് ബർത്ത് ചെയ്യാം. ഇന്ന് ട്രയൽ റൺ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷൻ ഇന്ന് മുതല്‍ തുടങ്ങുകയാണ്. ഉടൻ പൂർണ പ്രവർത്തന രീതിയിലേക്ക് മാറുമെന്നും മുഖ്യമന്ത്രി വിശദമാക്കി.