സ്മൃതി ഇറാനി കഴിഞ്ഞ ദിവസം നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ വിദ്യാഭ്യാസ യോഗ്യത വ്യക്തമാക്കിയതിന് പിന്നാലെ വിമര്‍ശന ശരങ്ങളും ശക്തമായിരുന്നു. താന്‍ ബിരുദം പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് സ്മൃതി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.
1991-ല്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും 1993 സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയ ശേഷം 1994-ല്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ബികോം ബിരുദ കോഴ്സിന് ചേര്‍ന്നെങ്കിലും അത് പൂര്‍ത്തിയാക്കിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
എന്നാല്‍ 2014ല്‍ താന്‍ എയ്ല് സര്‍വകാലാശാലയില്‍ നിന്നും ബിരുദം കരസ്ഥമാക്കിയെന്ന സ്മൃതിയുടെ വാദം ഓര്‍മ്മിപ്പിച്ചുകൊണ്ട് ഷാഫി പറമ്ബില്‍ എംഎല്‍എ ഇട്ട ട്രോള്‍ പോസ്റ്റാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലാകുന്നത്.
ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഡേയ്..മന്ത്രി ആയിരുന്നടെയ് മന്ത്രി ..
തിരക്കിന്നിടയില്‍ എവിടേലും വെച്ച് കളഞ്ഞ് പോയതാവും .. അല്ലാതെ 2014 ഉള്ള ഡിഗ്രി 2019 ആവുമ്പോഴേക്കും പ്ലസ് ടു ആവോ ?
ഇനി നെഹ്റു എങ്ങാനും എടുത്തോ എന്തോ