പാലക്കാട്: ലോറി വീടിന്റെ അടുക്കളയിലേക്ക് ഇടിച്ചുകയറി. പുലര്‍ച്ചെ മൂന്നോടെ കോഴിക്കോട് – പാലക്കാട് ദേശീയപാതയോട് ചേര്‍ന്നാണ് സംഭവം.
കോഴിക്കോട്ടേക്ക് കമ്പിയുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
തച്ചമ്പാറ മുള്ളത്തുപാറയില്‍ കാപ്പുമുഖത്ത് മുഹമ്മദ് റിയാസ് വാടകയ്ക്കു നല്കിയ വീട്ടിലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ അടുക്കള പൂര്‍ണമായും തകര്‍ന്നു.അടുക്കളയുടെ തൊട്ടടുത്ത മുറിയില്‍ വീട്ടുകാര്‍ കിടന്നുറങ്ങുകയായിരുന്നു. വന്‍ ശബ്ദംകേട്ട് ഉണര്‍ന്ന വീട്ടുകാര്‍ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.