തിരുവനന്തപുരം: സംസ്ഥാനത്തെ ധനകാര്യ സ്ഥിതി ഗുരുതര പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് പെന്‍ഷനും പലിശയ്ക്കും ചെലവഴിക്കുന്ന തുക സര്‍വകാല റെക്കോഡിലെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. നിയമസഭയില്‍ വെച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നത്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം റവന്യൂചെലവിന്റെ 19.95% ചെലവഴിച്ചത് പെന്ഷന് നല്‍കാനാണ്. പലിശ നല്കാന് മാത്രം ചെലവഴിച്ചത് 15.13%. ഇവ രണ്ടും ചേര്‍ന്നാല്‍ ആകെ ചെലവിന്റെ 35 ശതമാനം വരും. റവന്യു കമ്മി പൂജ്യമാക്കുക എന്ന ലക്ഷ്യത്തില്‍ നിന്ന് ഏറെ അകലെയാണ് സംസ്ഥാനം എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
16928 കോടി രൂപയാണ് കമ്മി. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 2.47% വരും ഇത്. റവന്യൂ കമ്മി പൂജ്യമാക്കുമെന്ന പ്രഖ്യാപനം പാഴായി; കമ്മി 2.47% ഫണ്ട് വിനിയോഗത്തിലും വീഴ്ച വന്നു. ഫണ്ട് വിനിയോഗത്തിലെ ബില്ല് നല്‍കുന്നതിലും സംസ്ഥാനത്തിന് വീഴ്ച സംഭവിച്ചു. രണ്ട് വര്‍ഷം മുന്‍പ് അനുവദിച്ച ഫണ്ടിനു പോലും ബില്‍ ലഭ്യമാക്കിയില്ല. 2016-17ലെ 20 ബില്ലുകളും 2017-18ലെ 38 ബില്ലുകളും സമര്പ്പിച്ചില്ലന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.