എരുമേലി: ശബരിമലയിലെ മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ടുള്ള ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ഇന്ന്.വാദ്യഘോഷങ്ങളുടെ അകന്പടിയോടെ എത്തുന്ന പേട്ടതുള്ളല്‍ സംഘത്തെ വാവര് പള്ളിയില്‍ വരവേല്‍ക്കും.
ഉച്ചയോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലാണ് ആദ്യം നടക്കുക. ശേഷം ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളല്‍ നടക്കും. പേട്ടതുള്ളല്‍ പ്രമാണിച്ച് കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു.
കൊച്ചമ്പലത്തില്‍ നിന്ന് സമൂഹ പെരിയോൻ ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ് സംഘം പേട്ടതുള്ളി നീങ്ങുക. ഗജവീരൻമാരും വാദ്യമേള സംഘവും ഇവര്‍ക്കൊപ്പം പരിപാടിയില്‍ അണിനിരക്കും.