കൊച്ചി: തനിക്ക് വന്ന അശ്ലീല സന്ദേശം ഗായത്രി അരുണ്‍ തന്നെയാണ് ഫേസ്ബുക്കില്‍ പങ്ക് വെച്ചത്. രണ്ട് ലക്ഷം രൂപ തന്നാല്‍ ഒരു രാത്രിക്ക് കൂടെ വരുമോ എന്നായിരുന്നു ഗായത്രിക്ക് വന്ന അശ്ലീല സന്ദേശം. ഇതിന് കിടിലന്‍ മറുപടിയാണ് ഗായത്രി നല്‍കിയത്.
രണ്ട് ലക്ഷം രൂപ തന്നാല്‍ ഒരു രാത്രിക്ക് കൂടെ വരുമോ എന്നും, കാര്യങ്ങള്‍ രണ്ട് പേര്‍ക്കുള്ളില്‍ രഹസ്യമായിരിക്കും എന്നും വേണമെങ്കില്‍ ഒരു മണിക്കൂറിന് രണ്ട് ലക്ഷം നല്‍കാമെന്നുമാണ് ഗായത്രിക്ക് വന്ന അശ്ലീല സന്ദേശം. എന്നാല്‍ തനിക്ക് വന്ന അശ്ലീല സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ടും സാമൂഹിക മാധ്യമങ്ങളിലെ ഇയാളുടെ പ്രൊഫൈലുകളുടെ ലിങ്കുകളുമുള്‍പ്പടെ പങ്കുവച്ചുകൊണ്ടാണ് ഗായത്രി ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. താങ്കളുടെ അമ്മയുടേയും പെങ്ങളുടേയും സുരക്ഷയ്ക്കായി അവരെ താന്‍ തന്റെ പ്രാര്‍ത്ഥനകളില്‍ ഓര്‍മ്മിക്കുമെന്നും ഗായത്രി കുറിപ്പില്‍ പറയുന്നു.