കോഴിക്കോട്: കൂടത്തായ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഓമശേരിയിലെ ഒരു സ്വകാര്യ ആശുപത്രിക്കെതിരെയും അന്വേഷണം. ജോളി കൊലപ്പെടുത്തിയ ആറ് പേരേയും ആദ്യം എത്തിച്ചത് ഈ ആശുപത്രിയിലാണെന്നതും ഈ മരണങ്ങളിലൊന്നും തന്നെ ആദ്യം അസ്വാഭാവികയൊന്നും രേഖപ്പെടുത്തില്ലെന്നതുമാണ് ആശുപത്രിയെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരാന്‍ കാരണമെന്നാണ് വിവരം.
ആശുപത്രിയിലെത്തിയ അന്വേഷണ സംഘം ആറ് പേരുടേയും ചികിത്സാരേഖകള്‍ ശേഖരിച്ചു മടങ്ങി. ഇവിടെ എത്തിച്ച ആറ് പേരില്‍ റോയിയേയും ആല്‍ഫിനേയും മാത്രം മറ്റു ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു. അതില്‍ റോയിയുടെ മൃതദേഹം മാത്രമാണ് പിന്നീട് പോസ്റ്റ്മോര്‍ട്ടം ചെയ്തത്.
ഒമശേരി ആശുപത്രിയില്‍ മുന്‍പ് ഉണ്ടായിരുന്ന ഒരു ഡോക്ടര്‍ ഈ മരങ്ങളില്‍ സംശയം പ്രകടിപ്പിച്ചതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു. എന്നാല്‍, ഈ ഡോക്ടര്‍ വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇവിടം വിട്ടുവെന്നാണ് അന്വേഷണത്തില്‍ അറിഞ്ഞത്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് തുടരുകയാണെന്നും വിവരങ്ങളുണ്ട്.