കൂടത്തായി കൊലപാതക കേസില്‍ ജോളി നടത്തിയ മൃഗീയ കൊലപാതകങ്ങള്‍ ഓരോന്നായി പുറത്തുവരികയാണ്. കീടനാശിനിയുടെ കുപ്പി കണ്ടെത്തി. അന്നമ്മയെ കൊലപ്പെടുത്തിയത് കീടനാശിനി നല്‍കിയാണെന്ന് ജോളി അന്വേഷണസംഘത്തോട് പറഞ്ഞു.
ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നുവെന്നും രണ്ടാം ശ്രമത്തിലാണ് കൊലപ്പെടുത്തിയതെന്നും ജോളി പറഞ്ഞു. അതേസമയം, ഷാജുവിനെയും അച്ഛന് സക്കറിയെയും പോലീസ് ചോദ്യം ചെയ്യുകയാണ്.