കൂടത്തായി കൊലപാതക കേസില്‍ അന്വേഷണം അന്യസംസ്ഥാനത്തേക്ക് നീങ്ങുന്നു.പ്രതി ജോളി പലതവണ കോയമ്പത്തൂരില്‍ പോയതായി കണ്ടെത്തി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോദിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഓണത്തിന്റെ അവധിക്ക് രണ്ട് ദിവസം കോയമ്പത്തൂരില്‍ പോയിട്ടുണ്ട്.
കട്ടപ്പനയ്ക്കാണ് പോകുന്നതെന്ന് പറഞ്ഞാണ് ജോളി പോയതെന്ന് മകന് റെമോയും പറഞ്ഞതോടെ പോലീസിന് കൂടുതല്‍ സംശയത്തിനിടയാക്കി. അതേസമയം, ജോളിയെയും മറ്റ് പ്രതിയെയും പൊന്നമറ്റത്തൈത്തിച്ച് തെളിവെടുപ്പു നടത്തി. നാട്ടുകാര്‍ ജോളിയെ കൂകി വിളിച്ചു. പ്രതിഷേധം കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയത്.