ആറാട്ടണ്ണന് എന്ന് വിളിപ്പേരുള്ള സന്തോഷ് വര്‍ക്കിയും ചെകുത്താന് എന്ന് വിളിക്കുന്ന അജു അലക്സും ചെയ്യുന്നത് ഒരേകാര്യമെന്ന് നടന് ബാല. ഇത്തരം നെഗറ്റീവ് യൂട്യൂബര്‍മാരെ തടയണമെന്നും ബാല ഫെയ്സ്ബുക്കില്‍ ലൈവില്‍ പറഞ്ഞു.സന്തോഷിപ്പോൾ പേടിച്ച് നിൽക്കുകയാണെന്നും ഇത്തരം നെഗറ്റീവ് ആളുകൾക്ക് ഫുൾ സ്റ്റോപ് ഇടണമെന്നും ബാല ആവശ്യപ്പെട്ടു.
സന്തോഷ് വര്‍ക്കി ലാലേട്ടനെ മാത്രമല്ല എല്ലാ നടിമാരെയും അവഹേളിക്കുകയാണ്. എന്നിട്ടാണ് ഇന്ന് ജനിച്ച കുട്ടിയെപ്പോെല ചെകുത്താന് ചെയ്തത് തെറ്റാണെന്ന് പറയുന്നത്.ചെകുത്താന് ചെയ്തത് തെറ്റാണെങ്കില്‍ നിങ്ങള്‍ ചെയ്തതും തെറ്റാണ്. നടിമാരെക്കുറിച്ചും എന്നെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചും വളരെ വൃത്തികേടാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. പടത്തിന്റെ പോസ്റ്റര്‍ കണ്ടിട്ട് പടം ഫ്ലോപ്പ് ആകുമെന്ന് പറയുന്നവരുണ്ട്. പടം കണ്ടില്ല, പക്ഷേ മോശം ആണെന്ന് പറയും ചിലര്‍. ഇങ്ങനെയുള്ള നെഗറ്റിവ് യൂട്യൂബേഴ്സിനു ഫുള്‍സ്റ്റോപ്പ് ഇടണം. ചെകുത്താന് ചെകുത്താന് തന്നെ കുഴി തോണ്ടിയതാണ്’, ബാല പറഞ്ഞു.
“ഞാൻ ലാലേട്ടനുമായി സംസാരിച്ചിരുന്നു. ചെകുത്താന്റെ വിഷയത്തെ പറ്റിയും നമ്മൾ സംസാരിച്ചു. അത്രയും തരംതാഴ്ന്ന വാക്കുകൾ, മോശം പദപ്രയോഗങ്ങൾ പറഞ്ഞിട്ടും അജു അലക്സിനെ കുറിച്ച് ലാലേട്ടൻ ഒരു മോശവും പറഞ്ഞില്ല. ദൈവം നോക്കിക്കോളും എന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചത്. അതാണ് ക്വാളിറ്റി. ഇത്രയൊക്കെ കേട്ടിട്ടും അദ്ദേഹം ഒരു നെഗറ്റീവ് അയാളെ കുറിച്ച് പറഞ്ഞില്ല. ഇനിയും നന്മ ചെയ്യണമെന്ന രീതിയിലാണ് അദ്ദേഹം സംസാരിക്കുന്നത്”, എന്ന് ബാല പറയുന്നു.