മൂന്നാര്‍ രാജമലയിലെ പെട്ടിമുടി ഉരുള്‍ പൊട്ടലില്‍ മരണം 51 ആയി. രക്ഷാ പ്രവര്‍ത്തകര്‍ പുഴയില്‍ നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇനി 19 പേരെ കൂടി കണ്ടെത്താ നുണ്ട്. ഇനി കണ്ടെത്താനുള്ളവരില്‍ കൂടുതലും കുട്ടികളാണ്. പുഴ കേന്ദ്രീകരിച്ച് തെരച്ചില്‍ തുടരാനാണ് രക്ഷാ പ്രവര്‍ത്തകരുടെ തീരുമാനം. അതേസമയം പ്രതികൂല കാലാവസ്ഥ തെരച്ചില്‍ ദുഷ്ക്കരമാക്കുന്നുണ്ട്. ഇടുക്കി, കോട്ടയം ജില്ലകളിലെ കളക്ടര്‍മാരും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥരുമെല്ലാം ഇന്ന് ഉച്ചക്ക് അവലോകന യോഗം ചേരുന്നുണ്ട്. ഇനിയും മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള സാഹചര്യത്തില്‍ ഇനി എങ്ങനെയാണ് രക്ഷാ പ്രവര്‍ത്തനം തുടരേണ്ടത് എന്നത് അടക്കമുള്ള കാര്യങ്ങളാണ് അവലോകന യോഗം ചര്‍ച്ച ചെയ്യുക.