തിരുവനന്തപുരം: സോണിയ ഗാന്ധിയെ കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി തെരഞ്ഞെടുത്തില്‍ സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വളരെയേറെ ആഹ്ളാദിക്കുന്ന നിമിഷമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഇന്ത്യയിലെ കോണ്‍ഗ്രസിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ഈ തീരുമാനത്തിലൂടെ കഴിഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് സോണിയ ഗാന്ധിയുടെ പേരുവന്നതോടെ പുതിയ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനുള്ള കരുത്ത് ഇന്ത്യയിലെ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരിക്കുകയാണ്. ഇന്ത്യയിലെ രാഷ്ട്രീയ ചരിത്രത്തില്‍ നെഹ്റു കുടുംബത്തിന്റെ ത്യാഗത്തിന് വലിയ വിലയുണ്ട്. സോണിയ ഗാന്ധി പ്രസിഡന്റ് ആവുന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്തുക മാത്രമേ ചെയ്യുകയുള്ളുവെന്നും ചെന്നിത്തല.
പ്രവര്‍ത്തക സമിതിയുടേത് വളരെ ഉചിതമായ തീരുമാനമെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. തീരുമാനം നേരത്തേ ആക്കാമായിരുന്നു, രാഹുല്‍ ഗാന്ധിക്ക് ഒപ്പമുള്ള നേതാക്കള്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറിയത് കൊണ്ടാണ് അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ താമസിച്ചതെന്നും വി ഡ സതീശന് പറഞ്ഞു. സോണിയ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കുന്ന കാലത്തെക്കാള്‍ ദുഖകരമായ സാഹചര്യമാണ് നിലവില്‍. അന്നത്തെ അപകടകരമായ അവസ്ഥയില്‍ നിന്നും കോണ്‍ഗ്രസിനെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനമാക്കി വീണ്ടും അധികാരത്തിലേക്ക് കൊണ്ടുവരുന്നതിന് നേതൃത്വം വഹിച്ചത് സോണിയ ഗാന്ധിയാണ്. നിലവിലെ പ്രയാസ ഘട്ടത്തില്‍ നിന്നും കോണ്‍ഗ്രസിനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ സോണിയ ഗാന്ധിക്ക് കഴിയുമെന്നും വി ഡി സതീശന് പറഞ്ഞു.