ഗതാഗതനിയമങ്ങൾ നിരവധി തവണ തെറ്റിച്ച് മോട്ടോർവാഹന വകുപ്പിന്റെ ശിക്ഷ അനുഭവിച്ച യൂട്യൂബർ സഞ്ജു ടെക്കിയെ (ടി.എസ്.സഞ്ജു) മുഖ്യാതിഥിയായി ക്ഷണിച്ചുകൊണ്ട് പൊതുപരിപാടി. എന്നാല്‍, സംഭവം പുറത്തുവന്നതോടെ പരിപാടിയിൽ നിന്നും തന്നെ ഒഴിവാക്കിയതായി സഞ്ജു അറിയിച്ചു. എനിക്കൊരു തെറ്റുപറ്റി. റോഡ് നിയമങ്ങളെക്കുറിച്ച് അറിവില്ലായ്മ ഉണ്ടായിരുന്നു. ക്ലാസിനുപോയപ്പോള് കാര്യങ്ങള്‍ വ്യക്തമായി. തിരുത്താൻ അവസരം ആരും നൽകുന്നില്ല. സ്കൂളില്‍ പോയാല്‍ നല്ല മെസേജ് കൊടുക്കാമെന്ന് വിചാരിച്ചിരുന്നു, സഞ്ജു
പ്രസിഡന്റ് കെജി രാജേശ്വരിയാണ് പരിപാടിയുടെ അധ്യക്ഷ. സിപിഐഎം ജില്ലാ പഞ്ചായത്ത് അംഗം ആര് റിയാസാണ് പരിപാടിയുടെ സംഘാടകന്‍.കാറില്‍ സ്വിമ്മിംഗ് പൂള് സജ്ജീകരിച്ച് യാത്ര നടത്തിയ സംഭവത്തില്‍ സഞ്ജു ടെക്കിയുടെ ലൈസന്‍സ് ആജീവനാന്തം റദ്ദ് ചെയ്തിരിക്കുകയാണ്. ഒപ്പം ഇയാളുടെ വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തിരുന്നു