പെൺകുട്ടികളുടെ ഫോട്ടോ ദുരുപയോഗം ചെയ്ത കേസിൽ കാലടി ശ്രീശങ്കരാ കോളേജിലെ മുൻ വിദ്യാർത്ഥി രോഹിത്തിനെതിരെ പോക്സോ വകുപ്പും ചുമത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചതിനാണ് ഇപ്പോൾ പോക്സോ ചുമത്തി കേസ് എടുത്തിരിക്കുന്നത്. പോക്സോയും ഐടി ആക്റ്റിലെ വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തിയതായി പൊലീസ് അറിയിച്ചു.
കാലടി പൊലീസ് രോഹിത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.വിദ്യാര്‍ഥിനികളുടെ ചിത്രം അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസ് ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബിരുദ വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. അതുപോലെ, 20 ലധികം പെൺകുട്ടികളുടെ ഫോട്ടോകൾ രോഹിത് പ്രചരിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഉള്‍പ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് പോക്സോ കേസെടുത്തത്.