കഞ്ചാവ് കേസിലെ ഉദ്യോഗസ്ഥ ഗൂഢാലോചനയിൽ, സിപിഎം ആരോപണം തള്ളി എക്സൈസ്.
സിപിഎം അംഗമായ മൈലാടുംപാറ സ്വദേശി യദുകൃഷ്ണൻ്റെ കയ്യിൽ നിന്ന് കഞ്ചാവും വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തതായി എക്സൈസ് സ്ഥിരീകരിച്ചു.കേസിൽ ഉദ്യോഗസ്ഥ ഗൂഢാലോചനയെന്നായിരുന്നു സിപിഐഎം ആരോപണം. എന്നാൽ മൈലാടുംപാറ സ്വദേശിയായ യദുകൃഷ്ണൻ്റെ കയ്യിൽ നിന്ന് കഞ്ചാവ് പിടികൂടിയെന്ന് എക്സൈസ് വ്യക്തമാക്കി.
സംയുക്ത പരിശോധനയാണ് നടത്തിയത്. എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. സിപിഎം ആരോപണമുന്നയിച്ച അസീസ് എന്ന ഉദ്യോഗസ്ഥനും സംഘത്തിൽ ഉണ്ടായിരുന്നു. പത്തനംതിട്ട എക്സൈസ് വിഭാഗം സംഭവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. യുവമോർച്ച ബന്ധമുള്ള ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി കള്ളക്കേസ് എടുത്തുന്നായിരുന്നു സിപിഎം ആരോപണം.