മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരമായി താൽക്കാലിക ബാച്ചുകൾ സർക്കാർ അനുവദിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് അംഗീകരിച്ചാണ് കാസർകോട്, മലപ്പുറം ജില്ലകളിൽ മാത്രം താൽക്കാലിക ബാച്ചുകൾ അനുവദിച്ചത്. മലപ്പുറം ജില്ലയിൽ 120 അധിക ബാച്ചുകളും കാസർഗോഡ് ജില്ലയിൽ 18 സ്കൂളുകളിൽ 18 താൽക്കാലിക ബാച്ചും അനുവദിച്ചു. താൽക്കാലിക ബാച്ച് അനുവദിക്കുന്നതിൽ സർക്കാരിന് 14 കോടിയുടെ അധിക ബാധ്യത.
മലപ്പുറത്ത് പുതുതായി അനുവദിക്കപ്പെട്ടതിൽ സയൻസ് ബാച്ചില്ല.മലപ്പുറത്ത് കൊമേഴ്സിന് 61 ഉം, ഹുമാനിറ്റീസ് 59 ബാച്ചുകളും ആണ് അനുവദിക്കപ്പെട്ടത്. കാസർകോട് ഒരു സയൻസ് ബാച്ച് അനുവദിക്കപ്പെട്ടിട്ടുണ്ട്.13 കൊമേഴ്സ് ബാച്ചും നാല് ഹ്യൂമാനിറ്റീസ് ബാച്ചുമാണ് അനുവദിച്ചത്.അതേസമയം ഇത്രയും ബാച്ചുകൾ അനുവദിച്ചതിൽ പ്രശ്നം പരിഹരിക്കാൻ ആകില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.