യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല ഡിജിപിക്ക് കത്ത് നല്കി. സംഭവത്തില്‍ കേരള പോലീസും കേസെടുക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ചെന്നിത്തല കത്തില്‍ ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ എംബ്ലം പതിപ്പിച്ച വ്യാജ വിസിറ്റിംഗ് കാര്‍ഡ് ഉപയോ ഗിച്ചത്, വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കി ജോലി നേടിയതും, ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിച്ച് കള്ളക്കടത്ത് നടത്തിയതും, മുഖ്യമന്ത്രിയുടെ ഓഫീസിലെ അടക്കമുള്ള ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്ക് ഇതൊന്നും ഇപ്പോഴത്തെ എന്‍ ഐ എ അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നില്ല. അതുകൊണ്ട് അടിയന്തരമായി ഈ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി കേരള പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.