സ്വര്‍ണക്കടത്ത് കേസിലെ പ്രതിപട്ടികയിലുള്ള മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിന്റെ ഫ്ളാറ്റില്‍ റെയ്ഡ്. ഇയാളുടെ തിരുവനന്തപുരത്തെ ഫ്ളാറ്റിലാണ് കസ്റ്റംസ് റെയ്ഡ് നടത്തിയിരി ക്കുന്നത്. വെള്ളിയാഴ്ചയാണ് കസ്റ്റംസ് പരിശോധന നടത്തിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തുമായി ശിവശങ്കര്‍ ഈ ഫ്ളാറ്റില്‍ വച്ച് ചര്‍ച്ച നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാന ത്തിലാണ് കസ്റ്റംസ് ഫ് ളാറ്റില്‍ റെയ്ഡ് നടത്തുന്നത്. വിവാദങ്ങളില്‍ അന്വേഷണം നടക്കട്ടെയെന്നും റെയ്ഡും നടക്കട്ടെയെന്നുമാണ് എം. ശിവശങ്കറിന്റെ പ്രതികരണം. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സരിത്തിന്റെയും സന്ദീപിന്റെയുടെ ഭാര്യമാരുടെ രഹസ്യമൊഴി കസ്റ്റംസ് എടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. മുന്‍പും ഇവരുടെ മൊഴി എടുത്തിരുന്നു.