കടനാട് : കടനാട്ടിൽ ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷയിടിച്ച് പിഞ്ചുകുഞ്ഞും പിതാവും മരിച്ചു. മറ്റത്തിപ്പാറ പുതിയാമഠം ജൻസ് ഒരു വയസുള്ള മകൻ അഗസ്റ്റോ എന്നിവരാണ് മരിച്ചത്.
വൈകുന്നേരം അഞ്ച് മണിയോടെ കടനാട് പഞ്ചായത്ത് ഓഫീസ് പടിക്കലാണ് അപകടമുണ്ടായത്. ഓട്ടോയിലുണ്ടായിരുന്ന ജൻസിന്റെ ഭാര്യ ജോസ്മി, മകൾ ആഗ്നസ് എന്നിവർക്കും അപകടത്തില്‍ പരിക്കുണ്ട്.
ഇവരെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി ബാധിച്ച കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോകുംവഴിയാണ് അപകടം. ജൻസ് പുതുതായി എടുത്ത ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്.