തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് പ്രഖ്യാപിച്ച അവധി അധ്യാപകര്ക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ക്ലാസുകളില്ലെങ്കിലും അധ്യാപകര്‍ സ്കൂളുകളില്‍ എത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. അതിനാല്‍ അധ്യാപകര്‍ സ്കൂളുകളില്‍ എത്തണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ അധ്യാപകര്‍ പാലിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.