മരട് :കുണ്ടന്നൂര്‍ എച്ച്2ഒ ഹോളിഫെയ്ത്ത് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു. രാവിലെ 11.19നാണ് സ്പോടനത്തിലൂടെ ഫ്ളാറ്റ് തകര്‍ത്തത്്. മുന്‍നിശ്ചയിച്ചതില്‍ നിന്ന് അല്പം സമയമാറ്റത്തോടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. രണ്ടാം സൈറണ്‍ പത്തു മിനിറ്റോളം വൈകിയാണ് മുഴങ്ങിയത്. ഹെലികോപ്റ്റര്‍ വാന നിരീക്ഷണം നടത്തിയതാണ് ഒടുവിലത്തേ താമസത്തിന് കാരണം. തുടര്‍ന്ന് മൂന്നാം സൈറണും മുഴങ്ങിയതോടെയാണ് സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്നതിന് ലോകം സാക്ഷ്യം വഹിച്ചത്. കേരളത്തില്‍ ഇത്തരത്തില്‍ പൊളിച്ചു നീക്കുന്ന ആദ്യ ഫ്ലാറ്റാണ് എച്ച്2ഒ ഹോളിഫെയ്ത്ത്.
〉〉 എച്ച്2ഒ ഹോളിഫെയ്ത്
19 നിലകള്‍, 91 അപ്പാര്‍ട്മെന്റുകള്‍.
212.4 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍
1471 ദ്വാരങ്ങളില്‍ നിറച്ചിരിക്കുന്നു.
8 നിലകളില്‍ സ്ഫോടനം.
5.9 – 9 സെക്കന്‍ഡില്‍ കെട്ടിടം വീഴും.
കെട്ടിട അവശിഷ്ടം: 21,450 ടണ്‍By: SHAIK MOHIYUDEEN