തൃശ്ശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളുമായി ബന്ധമില്ലെന്ന് പി.കെ.ബിജു. അനില്‍ അക്കരയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. തെളിവുണ്ടെങ്കില്‍ അനില്‍ അക്കര പുറത്തുവിടണം. വ്യക്തിഹത്യയാണ് നടക്കുന്നത്. രാഷ്ട്രീയപരമായും നിയമപരമായും നേരിടും. സതീഷ് കുമാറിനെ പരിചയമില്ല. ഫോണ്‍, വാട്സാപ്പ് സന്ദേശങ്ങളുമുണ്ടായിട്ടില്ല. ആവശ്യപ്പെട്ടാല്‍ ഇഡിക്കുമുന്നില്‍ ഹാജരാകുമെന്നും ബിജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.