പാലക്കാട് മങ്കരയിൽ സിപിഎം പ്രാദേശിക നേതാവിനെ പൊലീസ് ഉദ്യോഗസ്ഥൻ മർദിച്ചതായി പരാതി. ഒരു ഉദ്യോഗസ്ഥനെതിരെ മങ്കര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പഞ്ചായത്ത് അംഗത്തിനൊപ്പം നിൽക്കുകയായിരുന്ന മങ്കര സ്വദേശിയായ മുൻ ബ്രാഞ്ച് സെക്രട്ടറി ഹംസയ്ക്കാണ് മർദനമേറ്റത്.
ഒരു പ്രകോപനവുമില്ലാതെ കാറിൽ നിന്നിറങ്ങിയ പോലീസുകാരൻ തന്നെ ആക്രമിച്ചതായി സിപിഎം പ്രാദേശിക നേതാവ് പരാതിപ്പെട്ടു. മറ്റൊരാളുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് മർദനമെന്നാണ് റിപ്പോർട്ട്. പോലീസുകാരൻ മദ്യപിച്ചിരുന്നതായും ഹംസ പറയുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ ഹംസയെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് മങ്കര പൊലീസ് ഇൻസ്പെക്ടറുടെ പ്രതികരണം.