പമ്പ ഡാമിന്റെ ഷട്ടറുകള്‍ അടച്ചു. ജലനിരപ്പ് ഉയര്‍ന്നതോടെ കഴിഞ്ഞ ദിവസമാണ് പമ്പ അണക്കെട്ട് തുറന്നത്. അപകടകരമല്ലാത്ത നിലയിലേക്ക് താഴ്ന്നതോടെയാണ് ഇന്ന് പുലര്‍ച്ചെ ഷട്ടറുകള്‍ അടച്ചു. പ്രദേശത്ത് മഴക്ക് ശമനമുണ്ടാകുകയും ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുകയും ചെയ്ത സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രണ വിധേയമാകുക യായിരുന്നു. 986.332 മീറ്റര്‍ പരമാവധി സംഭരണശേഷിയുള്ള പമ്പാ ഡാമില്‍ 982.8 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഡാമിന്റെ ആറ് ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 82 ക്യുബിക് മീറ്റര്‍ അധികജലമാണ് കഴിഞ്ഞ ദിവസം പുറത്തേക്കുവിട്ടത്. ഇതോടെ ഞായറാഴ്ച വൈകി പമ്പാനദിയില്‍ 30-40 സെന്റിമീറ്റര്‍ ജലനിരപ്പ് ഉയര്‍ന്നു. ഡാമില്‍നിന്ന് തുറന്നുവിടുന്ന വെള്ളം പമ്പാ ത്രിവേണിയില്‍ എത്തിയതിനാല്‍ പമ്പാനദിയില്‍ ജല നിരപ്പ് ഉയര്‍ന്നിരുന്നു.