കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഐഎമ്മിൽ ചേർന്ന ആൾ കഞ്ചാവുമായി പിടിയിൽ. പത്തനംതിട്ടയിൽ സിപിഐഎമ്മിൽ ചേർന്ന യുവാവിനെ കഞ്ചാവുമായി പിടിച്ചു.ഇയാളുടെ കൈയ്യിൽ നിന്ന് 2 ഗ്രാം കഞ്ചാവാണ് എക്സൈസ് സംഘം കണ്ടെടുത്തത്. ഇയാൾക്കെതിരെ കേസെടുത്ത എക്സൈസ് സംഘം പ്രതിയെ ജാമ്യത്തിൽ വിട്ടു.മൈലാടുപാറ സ്വദേശി യദു കൃഷ്ണന്റെ പക്കൽ നിന്നും രണ്ടു ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്.
കേസ് എടുത്ത എക്സൈസ് പിന്നീട് ജാമ്യത്തിൽ വിട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യദു കൃഷ്ണനും കാപ്പാ കേസ് പ്രതി. ശരൺ ചന്ദ്രനും അടക്കം 62 പേർ സിപിഐഎമ്മിൽ ചേർന്നത്.പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവാണ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. നേരത്തെ ബിജെപി പ്രവര്‍ത്തകരായിരുന്നവരാണ് സിപിഎമ്മിൽ ചേര്‍ന്നത്. ഇവരിൽ ശരൺ ചന്ദ്രനെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചതിനടക്കം കേസുണ്ട്.