മറ്റ് പെന്‍ഷനുകള്‍ ലഭിക്കാത്ത വിശ്വകര്‍മ്മ വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത തൊഴില്‍ ചെയ്യുന്നവര്‍ക്ക് [ആശാരിമാര്,മരം, കല്ല്, ഇരുമ്പ്), സ്വര്‍ണ്ണപ്പണിക്കാര്‍, മൂശാരികള്‍]പെന്ഷന് അനുവദിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു. 60 വയസ് പൂര്‍ത്തിയായ വിശ്വകര്‍മ്മ വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത തൊഴിലാളികള്‍ക്ക് ഇതില്‍ അപേക്ഷിക്കാം. ഈ പദ്ധതി പ്രകാരം നിലവില്‍ ആനുകൂല്യം ലഭിക്കുന്നവരും, ഏതെങ്കിലും ക്ഷേമപെന്ഷന് ലഭിക്കുന്നവരും അപേക്ഷിക്കേണ്ടതില്ല. തിരുവനന്തപുരം മുതല്‍ എറണാകുളം ജില്ലവരെയുള്ള പൂരിപ്പിച്ച അപേക്ഷകളും,അനുബന്ധരേഖകളുംജൂലായ് 31 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്,രണ്ടാം നില,സിവില്‍ സ്റ്റേഷന്,കാക്കനാട്, എറണാകുളം – 682030 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങളറിയാനും അപേക്ഷ ഫോറത്തിനുമായി www.bcdd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.