യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച്ച പരിഗണിക്കും. ഓണ്‍ലൈനായാണ് ഇന്ന് ഹര്‍ജി പരിഗണിച്ചത്. കേസിലെ പ്രതികളായ സ്വപ്നയ്ക്കും സന്ദീപിനും സരിത്തിനും കള്ളക്ക ടത്തില്‍ പങ്കുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും എന്‍.ഐ.എ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സംഭരിക്കാനാണ് ഇവര്‍ കള്ളക്കടത്ത് നടത്തിയതെന്നും സ്വപ്നയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അത്യാവ ശ്യമാണെന്നും കേന്ദ്രം കോടതിയില്‍ അറിയിച്ചു. ബുധനാഴ്ച ഓണ്‍ലൈനായാണ് സ്വപ്ന മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എഫ്.ഐആറിന്റെ പകര്‍പ്പ് സ്വപ്നയ്ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.