പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ബജറ്റ് പാസാക്കലാണ് നിയമസഭയുടെ മുഖ്യ അജണ്ട. നിയമസഭാങ്ങളുടെ ഫോട്ടോസെഷൻ ചിത്രീകരിക്കുന്നതിന് മാധ്യമങ്ങൾക്ക് വിലക്ക്. ചോദ്യോത്തര വേള കഴിഞ്ഞാണ് ഫോട്ടോസെഷൻ നടത്തുന്നത്. 2024 – 25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യർത്ഥനകൾ ചർച്ച ചെയ്ത് പാസാക്കലാണ് നിയമസഭാ സമ്മേളനത്തിൻ്റെ മുഖ്യ അജണ്ട.
ലോക് സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിൽ സഭയിലെത്തുന്ന പ്രതിപക്ഷം സഭ കലുഷിതമാക്കുമെന്നാണ് സൂചന. ആദ്യദിനം ശൂന്യവേളയും അടിയന്തര പ്രമേയവും ഒഴിവാക്കാൻ സർക്കാർ ശ്രമം നടത്തിയിരുന്നു. അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനാലായിരുന്നു നീക്കം. എന്നാൽ പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് നീക്കത്തിൽ നിന്ന് പിന്മാറി.ആദ്യ ദിനം ബാർകോഴയിൽ അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവരും. ആദ്യ ദിനം അടിയന്തര പ്രമേയം ഒഴിവാക്കണമെന്ന് സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിപക്ഷം തയ്യാറായിട്ടില്ല.